ഡല്‍ഹിയില്‍ വീണ്ടും സിഎന്‍ജി വില വര്‍ധിപ്പിച്ചു രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റം

ഡല്‍ഹി: തലസ്ഥാന നഗരിയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നിലവിലെ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.

പുതിയ വര്‍ധനവോടെ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 80.09 രൂപയായി ഉയര്‍ന്നു. ഡല്‍ഹി-എന്‍സിആര്‍ മേഖലയെ ആശ്രയിച്ച് സര്‍വീസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാ വാഹന ഉടമകളെയും ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. ഇതോടൊപ്പം നോയിഡ, ഗാസിയാബാദ് എന്നീ പരിസര പ്രദേശങ്ങളില്‍ സിഎന്‍ജി വില കിലോയ്ക്ക് 88.70 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *