വിജയ് ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദിയുടെ ജാതകവുമായി സാമ്യമെന്ന് പ്രവചനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ രാഷ്ട്രീയ പ്രയാണം മുഖ്യമന്ത്രി പദവിയില്‍ ഒതുങ്ങില്ലെന്നും അദ്ദേഹം ഭാവിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും പ്രവചനം. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലാണ് പുതിയ പ്രവചനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വിധിക്കപ്പെട്ടയാളാണെന്നും അദ്ദേഹത്തിന്റെ ജാതകത്തിന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകവുമായി ഏറെ സാമ്യതകളുണ്ടെന്നുമാണ് രാധന്‍ പണ്ഡിറ്റിന്റെ അവകാശവാദം. മുഖ്യമന്ത്രിപദവിയില്‍ മാത്രം ഒതുങ്ങാതെ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത ഭരണനേതൃത്വത്തിലേക്ക് ഉയരുമെന്നും അടുത്ത 30-40 വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ വിജയ്ക്ക് ശക്തരായ എതിരാളികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *