കരിപ്പോടി മുച്ചിലോട്ട് കളിയാട്ടത്തിന് മഞ്ഞള്‍ പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കംപാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനെത്തുന്ന ഭക്തര്‍ക്ക് കുറി പ്രസാദം നല്‍കാന്‍ മഞ്ഞള്‍കൃഷിക്ക് തുടക്കം കുറിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ സ്ഥാനികന്‍ അരവിന്ദന്‍ വല്യച്ചന്‍ ഉദ്ഘാടനം ചെയ്തു. തിരുവക്കോളി പ്രാദേശിക സമിതിയുടെ സഹകരണത്തോടെ മാതൃസമിതിയാണ് കൃഷിയ്ക്ക് നേതൃത്വം വഹിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ വി. വി.കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി. രഘുനാഥന്‍ , ഉദുമ കൃഷി ഓഫീസര്‍ വിനീത്, തിരുവക്കോളി പ്രാദേശിക സമിതി പ്രസിഡന്റ് മനോജ് കരിപ്പോടി, സെക്രട്ടറി സുജിത് മുച്ചിലോട്ട്, തിരുവക്കോളി പ്രാദേശിക മാതൃസമിതി പ്രസിഡന്റ് ശ്യാമള ശങ്കരന്‍, സെക്രട്ടറി വിജയലക്ഷ്മി , ശാന്തസുകുമാരന്‍, ഷൈനി മുരളി, ജഗന്‍ പാലക്കുന്ന് , സുകുമാരന്‍ വലിയ വളപ്പ് , രാഘവന്‍, രമേശ്, മധുസൂദനന്‍, നാരായണന്‍ അന്തിതിരിയന്‍, രാമന്‍ കാര്‍ന്നോര്‍, ബാലകൃഷ്ണന്‍ കാര്‍ന്നോര്‍, കുമാരന്‍ നായര്‍, കൃഷ്ണന്‍ കുറുപ്പ്, മുരളി കോമരം, ഗോപാലന്‍ കോമരം, കരുണന്‍ കോമരം, കരുണാകരന്‍ കോമരം, മോഹനന്‍ കോമരം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *