കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജയ്ക്ക് ആഘോഷ കമ്മിറ്റിയായിപാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജ ഉത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കാല്‍നൂറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ഭജനമന്ദിരത്തില്‍ ആദ്യമായാണ് ഡിസംബര്‍ ആദ്യവാരം ആഴിപൂജ നടക്കുന്നത്. ഭജന മന്ദിരം പ്രസിഡന്റ് സുരേന്ദ്രന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കിഴൂര്‍ ചന്ദ്രഗിരി ശാസ്താ സേവാ സംഘം ഭാരവാഹികളായ കൊപ്പല്‍ ചന്ദ്രശേഖരന്‍, ഗംഗാധരന്‍ പള്ളം, ജ്യോതി കുഞ്ഞിരാമന്‍, കെ. വി. ബാലകൃഷ്ണന്‍, ഗുരുസ്വാമിമാരായ ആനന്ദ, നാരായണന്‍ , ഭാസ്‌ക്കരന്‍ , ക്ഷേത്ര ഭാരവാഹികളായ ഗോവിന്ദന്‍ മണിയാണി, നാരായണന്‍ ഗോള്‍ഡ്, വാര്‍ഡ് അംഗങ്ങളായ ശ്രീലത ദിനേശന്‍, സി.കെ.അശോകന്‍, സി.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : വിജയന്‍ നമ്പ്യാര്‍ (ചെയ.), ഗണേശന്‍ മാളിയേക്കല്‍ (കണ്‍.), സി. കെ. അശോകന്‍ (ട്രഷ.)

Leave a Reply

Your email address will not be published. Required fields are marked *