കൂലിപ്പണിക്കാര്‍ കൂട്ടായ്മ സീനിയര്‍ കബഡി : റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാര്‍ പാലക്കുന്ന് : പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ നാലാമത് സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാരായി. അര്‍ജുന അച്ചേരി, വിക്ടറി പള്ളം, സംഘ ശക്തി മധൂര്‍ എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.സാഗര്‍ (അര്‍ജുന്‍ അച്ചേരി) ബെസ്റ്റ് കാച്ചര്‍, സുബിന്‍ ബെസ്റ്റ് റൈഡര്‍, ആദര്‍ശ് ആള്‍ റൗണ്ടര്‍ ( ഇരുവരും റെഡ് വേള്‍ഡ് കൊപ്പല്‍) സമ്മാനങ്ങള്‍ നേടി. പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാഘവന്‍ കരിപ്പോടി അധ്യക്ഷനായി. മോഹനന്‍ കുതിരക്കോട്, അരവിന്ദന്‍ നാഗത്തിങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മ ഭാരവാഹികള്‍ വിജയികള്‍ക്ക് ക്യാഷും ട്രോഫിയും വിതരണം ചെയ്തു. വൈറ്റ് ലയണ്‍സിന്റെ സിനിമാറ്റിക്‌സ് ഡാന്‍സും ഉണ്ടായിരുന്നു.