രാജപുരം: ജലബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത. കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ ദാസ് പി എച്ച് വിഷയം അവതരണം നടത്തി.നവകേരള റിസോഴ്‌സ് പേഴ്‌സണ്‍ രാഘവന്‍ മാസ്റ്റര്‍ ജല ബജറ്റിനെ സംബന്ധിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ജലസംരക്ഷണ പദ്ധതികളെക്കുറിച്ച് തൊഴിലുറപ്പ് എ ഇ രേഷ്മ പി എല്‍ വിശദീകരിച്ചു . മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി , റോയി പി എല്‍, ശ്രീവിദ്യ പി , പഞ്ചായത്ത് സെക്രട്ടറി പ്രേമ.എ എന്നിവര്‍ സംസാരിച്ചു.