സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം നിശ്ചിത സമയത്തിനും മുന്‍പേ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളതെങ്കിലും, ഇക്കുറി മെയ് 26-ഓടെ തന്നെ മഴയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാഹചര്യം അനുസരിച്ച് ഇതില്‍ നാല് ദിവസത്തെ മുന്നേറ്റമോ താമസമോ ഉണ്ടായേക്കാം. കഴിഞ്ഞ വര്‍ഷം മെയ് 24-നായിരുന്നു കേരള തീരത്ത് കാലവര്‍ഷം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *