പാലക്കുന്ന്: വൃക്ക രോഗികളുടെ എണ്ണം വര്‍ധി ച്ച് വരുന്ന സാഹചര്യത്തില്‍ ഉദുമ ഫാമിലി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന വ്യാപാരികളായ കുഞ്ഞിക്കണ്ണന്‍ അപ്ന ബസാര്‍, കുമാരന്‍ കിഴക്കുംകര, ലക്ഷ്മണന്‍ ജഗദമ്പ, നാരായണന്‍ ശ്രീകൃഷ്ണ, ടി. കൃഷ്ണന്‍ ,നാരായണന്‍ കുന്നുമ്മല്‍, ഗോപാലന്‍ എരോല്‍,ദേവദാസ് കേവീസ് എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷനായി.
കെ. ജെ. സജി, മാഹിന്‍ കോളിക്കര,
ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, എ.വി.ഹരിഹരസുതന്‍,കുഞ്ഞിരാമന്‍ ആകാശ്, കെ.വി.ദാമോദരന്‍,ഗംഗാധരന്‍ പള്ളം, എം.ജി. ഷാഹുല്‍ ഹമീദ്, അഷ്റഫ് തവക്കല്‍, മുരളി പള്ളം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം. എസ്. ജംഷീദ് (പ്രസി.), ചന്ദ്രന്‍ കരിപ്പോടി ( സെക്ര.), അരവിന്ദന്‍ മുതലാസ് (ഖജാ.) മുരളി പള്ളം, ജയാനന്ദന്‍ പാലക്കുന്ന് ( വൈസ് പ്രസി.), അഷ്റഫ് തവക്കല്‍, ടി. ചന്ദ്രന്‍ ( ജോ. സെക്ര.).
പടം : കെവിവിഇഎസ് കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു
ഭാരവാഹികള്‍ :എം എസ്. ജംഷീദ്, പ്രസിഡന്റ്
ചന്ദ്രന്‍ കരിപ്പോടി, സെക്രട്ടറി
(കണ്ണട ധരിച്ചആള്‍ )