വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പ്രതിക്ക് 4 ലക്ഷം പിഴയും 20 വര്‍ഷം കഠിനതടവും

പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂര്‍ ചൊറിയണംകോട് സ്വദേശി ശ്രീഹരി (29)യെയാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ജഡ്ജി സി.ആര്‍. ബിജുകുമാര്‍ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

2019-ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്പി ടി.ജയകുമാര്‍ കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. യു. സലിംഷ, അഡ്വ. നീലിമ ആര്‍. കൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *