മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ എം ക്യൂബ് മോട്ടിവേഷന്‍ പരിപാടി നാളെ 7 മണിക്ക് ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍

രാജപുരം : ഭിന്നശേഷിക്കാരായ കുട്ടി കളെചേര്‍ത്തുപിടിക്കുന്നതിനായി മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഇന്ദ്രജാലവും സംഗീതവും, സമന്വയിക്കുന്ന എം ക്യൂബ് മോട്ടിവേഷന്‍ പരിപാടി നാളെ വൈകിട്ട് 7 മണിക്ക് അട്ടേങ്ങാനം ശ്രീ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മടിക്കൈ അടുക്കത്തുപറമ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കുന്ന ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് സെന്ററിന്റെ (ഐഐപിഡി) നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ധനസഹായം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കായി പരിപാടി അവതരിപ്പി ക്കുന്നത്. അട്ടേങ്ങാനം
ബേളൂരിലെ സോഷ്യല്‍ എയ്ഡഡ് ചാരി റ്റബിള്‍ ട്രസ്റ്റാണ് (SACT) പരിപാടിയുടെ നേതൃത്ത്വം ഏറ്റെടുത്തു നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *