പാലക്കുന്ന്:പാലക്കുന്ന് കഴകത്തില്‍ 2027 മുതല്‍ 2031 വരെ 10 വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവങ്ങള്‍ നടക്കും. വര്‍ഷത്തില്‍ രണ്ട് വീതം 10 തറവാടുകള്‍ക്കാണ് തെയ്യംകെട്ടുകള്‍ക്കായി കഴകത്തില്‍ നിന്ന് നേരത്തേ അനുമതി നല്‍കിയിട്ടുള്ളത്. അവ ഇപ്രകാരം. മാങ്ങാട് പുതിയപുര തറവാട്, ഉദുമ പടിഞ്ഞാര്‍വീട് തറവാട് -(2027), ഉദുമ ബേവൂരി മുള്ളന്‍ തറവാട്, അരവത്ത് തായത്ത് വീട് തറവാട്- (2028),
എരോല്‍ പതിക്കാല്‍ തറവാട്, പാക്കം അടുക്കത്തില്‍ തറവാട്-(2029), കളനാട് കോളിക്കര തറവാട്, തെക്കില്‍ എടയാട്ട് തറവാട് -(2030), മേല്‍ബാര മൊട്ടമ്മല്‍ തറവാട്, പനയാല്‍ കോട്ടക്കാല്‍ തറവാട്-(2031). അപേക്ഷകള്‍ സമര്‍പ്പിച്ച മറ്റു തറവാടുകള്‍ക്ക് 2032 മുതല്‍ തെയ്യംകെട്ട് നടത്താന്‍ അനുമതി കഴകത്തില്‍ നിന്ന് തീരുമാനിക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അറിയിച്ചു.