മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശിക കോണ്‍ഗ്രസും രംഗത്ത് :

ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യാഗ്രഹമിരുന്നു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശിക കോണ്‍ഗ്രസും രംഗത്ത്.നാടിനും ജനങ്ങള്‍ക്കും ഭീഷണിയാവുമെന്നറിഞ്ഞിട്ടും ആള്‍ത്താമസമുള്ള പ്രദേശത്ത് വന്‍കിട കരിങ്കല്‍ ക്വാറി മാഫിയക്ക് പ്രവര്‍ത്തനാനുമതി നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റിയും രംഗത്തെത്തിയത്. കേരള ഹര്‍ത്താല്‍ ദിനത്തില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലയാറ്റുകര കരിങ്കല്‍ ക്വാറി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിവരുന്ന സമരപന്തലില്‍ സത്യാഗ്രഹമിരുന്നു.
സത്യാഗ്രഹസമരത്തിന്റെ ഇരുപത്തി രണ്ടാം ദിവസത്തിലായിരുന്നു കോണ്‍ഗ്രസ് വാര്‍ഡ് സമിതിയുടെ സത്യാഗ്രഹം. ക്വാറ പൂട്ടും വരെ പ്രക്ഷോഭ രംഗത്ത് നില്‍ക്കുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് ടി പി . രവിന്ദ്രന്‍ നായര്‍, സെക്രട്ടറി ബിനു തോമസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.പി സുരേഷ് കുമാര്‍, കുഞ്ഞുമോന്‍ തണ്ണീര്‍ പന്തല്‍, പി.കെ ജയദേവന്‍ നായര്‍, നസീമ ബഷീര്‍ സമരസമിതി ഭാരവാഹികളായ പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍, മധു നര്‍ക്കല, എംഡി രാജന്‍, വി.കെ രാജന്‍, ഷിന്‍സ് ജോര്‍ജ്ജ് , രമേശന്‍ മലയാറ്റുകര തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *