കുട്ടികള്‍ക്കായി മധുര വേനല്‍ ക്യാമ്പ് മെയ് 1, 2, 3ചുള്ളിക്ക ഗവ. എല്‍പി സ്‌കൂളില്‍

രാജപുരം: കുട്ടികളുടെ വ്യക്തിത്വ വികാസം മുഖ്യലക്ഷ്യമാക്കി കൊണ്ട് ഗ്രാന്മ യുവജന കൂട്ടായ്മയും, പ്രതിഭ ലൈബ്രറിയും ചേര്‍ന്ന് മെയ് 1, 2, 3 തിയ്യതികളില്‍ ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യര്‍ത്ഥികള്‍ക്കായി മധുര വേനല്‍ ക്യാംപ് സംഘടിപ്പിക്കും. നലാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. അഭിനയം, ഭാഷ , കരക കൗശലം, വ്യക്തിത്വ വികസനം, ശ്രദ്ധ, ഓര്‍മ്മ, ഏകാഗ്രത, ശബദം, ശരീരം, എന്നിവയിലുള്ള പ്രയോഗിക പരിശീലനം, കളിമണ്ണ് പ്രതിമ നിര്‍മ്മാണം, ചിത്രരചന തുടങ്ങിയവയിലും പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.നാടക പ്രവര്‍ത്തകന്‍ ഉദയന്‍ കുണ്ടം കുഴിയാണ് ക്യാമ്പ് ഡയറക്ടര്‍. രാജ്യാന്തര പരിശീലകന്‍ ബാലു മഹേന്ദ്ര, കൃഷണകുമാര്‍ പള്ളിയത്ത്, ബാലചന്ദ്രന്‍ കൊട്ടോടി, മടിക്കൈ കുഞ്ഞികൃഷ്ണന്‍, ആനന്ദന്‍ പേക്കടം, ചിത്രകാരന്‍ വിനോദ് അമ്പലത്ത തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജി ശിവദാസന്‍, ട്രഷറര്‍ കെ വി ഷാബു, പ്രതിഭ ലൈബ്രറി പ്രസിഡന്റ് ഗംഗാധരന്‍ ചുള്ളിക്കര, കെ മോഹനന്‍,എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *