ഔഷധ ചെടികള്‍ക്ക് സംരക്ഷണം നല്‍കണം: കെ.എ. പി.വി. എഫ്

പാലക്കുന്ന് : തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നഗരവല്‍ക്കരണത്തിലും പല നിത്യഔഷധങ്ങളും ഗൃഹൗഷധികളും നഷ്ടപ്പെടുന്നതില്‍ കേരള ആയുര്‍വേദ വൈദ്യ ഫെഡറേഷന്‍ മൂന്നാമത് പഠനക്ലാസും ജില്ലാ കമ്മിറ്റി പൊതുയോഗവും ആശങ്കപ്പെട്ടു. ത്രിതല പഞ്ചായത്ത് ഭരണാധികാരികള്‍ ജൈവ വൈവിധ്യ പരിപാലനസമിതിയുടെ രേഖകളില്‍ പ്രതിപാദിക്കുന്ന ഔഷധ ചെടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നഷ്ടപ്പെട്ടു പോകുന്ന പച്ചമരുന്നുകളില്‍ പ്രധാനമായ പുളിയാരല്‍, ചെറുചീര, തുമ്പ, വെളുത്ത ശംഖുപുഷ്പം,വയമ്പ് തുടങ്ങിയ പഴയകാല ഗൃഹൗഷധികള്‍ സംരക്ഷിക്കണമെന്നും
സസ്യൗഷധങ്ങള്‍ ഉപയോഗിച്ചുള ഗൃഹ വൈദ്യവും മുത്തശ്ശി വൈദ്യചികില്‍സയും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ മുഖേന തിരിച്ചു പിടിക്കണമെന്നും യോഗം നിര്‍ദേശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.കെ. ചന്ദ്രന്‍ വൈദ്യര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ മുഹമ്മദലി വൈദ്യര്‍, സന മാവിനങ്കട്ട, പൈതൃകം പാരമ്പര്യ നാട്ടുവൈദ്യ സ്വയം സഹായ സഹകരണ സംഘം ജനറല്‍ സെക്രട്ടറി സുകുമാരന്‍ വൈദ്യര്‍, രോഹിത് ലക്ഷ്മണന്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *