പാലക്കുന്ന്: 17 വര്‍ഷങ്ങള്‍ക്കുശേഷം പെരുങ്കളിയാട്ട മഹോത്സവത്തിന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളിലെയും ജന പങ്കാളിത്തം ഉറപ്പുവരുത്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നേരത്തെ ചേര്‍ന്നിരുന്നു.
ആ കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെ ഭാരവാഹികളുടെയും പ്രഥമയോഗം ആചാര സ്ഥാനികരുടെ സാനിധ്യത്തില്‍ കരിപ്പോടി ശക്തി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജനുവരി 22 മുതല്‍ 27 വരെയാണ് പെരുംങ്കളിയാട്ടം നടക്കുക. അതുവരെ ഘട്ടംഘട്ടമായി നടത്തേണ്ട വിവിധ തയ്യാറെടുപ്പുകളുടെ കരട് രൂപരേഖകള്‍ തയ്യാറാക്കി.
ചെയര്‍മാന്‍ വേണുരാജ് നമ്പ്യാര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ വി. വി. കൃഷ്ണന്‍, സ്ഥാനികന്‍ മുരളി കോമരം, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ അമ്പു ഞെക്ലി, കെ.വി. രഘുനാഥന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജഗന്‍ പാലക്കുന്ന്, പാലക്കുന്നില്‍ കുട്ടി, വി.വി പ്രഭാകരന്‍, പ്രമോദ് കണിയമ്പാടി, നാരായണന്‍, സന്തോഷ് പനയാല്‍,ശിവപ്രസാദ്, രാകേഷ് വെളുത്തോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.