കാഞ്ഞങ്ങാട്: ഏപ്രില്‍ 17മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് താന്ത്രിക കര്‍മ്മങ്ങളുടെ ഭാഗമായി തത്വ ഹോമവും തുടര്‍ന്ന് മരപ്പാണി കൊട്ടി തത്വ കലശാഭിഷേകവും നടന്നു. വിവിധ പൂജകളും നടന്നു. തുടര്‍ന്ന് തച്ചങ്ങാട് അയ്യപ്പ ഭജനസമിതിയുടെ ഭജനയും വെള്ളിക്കോത്ത് ശാന്തികൃഷ്ണയുടെ ഭക്തിഗാനാമൃതവും അരങ്ങേറി. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണവും നടന്നു.വൈകീട്ട് ചിറ്റത്തൂര്‍ ജയകൃഷ്ണന്‍ മാരാറും ചിറ്റത്തൂര്‍ ആനന്ദും അവതരിപ്പിച്ച ഇരട്ട തായമ്പകയും തുടര്‍ന്ന് വിഷ്ണു ഭട്ട് വെള്ളിക്കോത്തിന്റെ ഭജനയും നടന്നു.
രാത്രി വിവിധ സംഘങ്ങളുടെ കൈകൊട്ടികളിയും തിരുവാതിരയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പൂരക്കളിയും അരങ്ങേറി. മഹോത്സവത്തിന്റെ ആറാം ദിവസമായ ഏപ്രില്‍ 22ന് ബുധനാഴ്ച രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് വിവിധ താന്ത്രിക കര്‍മ്മങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് കുറുന്തൂര്‍ ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് അന്ന പ്രസാദ വിതരണവും നടക്കും. വൈകിട്ട് മടിയന്‍ ശ്രീധര മാരാര്‍, പുല്ലൂര്‍ മോഹനന്‍ മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. തുടര്‍ന്ന് വൈഗ രൂപേഷിന്റെ കഥകളിയും വൈഗ ലക്ഷ്മി യുടെ ഓട്ടന്‍തുള്ളലും അരങ്ങേറും. രാത്രി എട്ടുമണിക്ക് വെള്ളിക്കോത്ത് സ്വരാത്മിക ഭജന്‍സിന്റെഭജന അരങ്ങേറും. 9 മണിക്ക് നോര്‍ത്ത് കോട്ടച്ചേരി നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അരങ്ങേറ്റവും നൃത്ത നൃത്തങ്ങളും നടക്കും. ഏപ്രില്‍ 23ന് വ്യാഴാഴ്ച രാവിലെ 7. 34 മുതല്‍ 9.39 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കും.