രാജപുരം :രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ 1975-76 വര്‍ഷം എസ്.എസ്.എല്‍.സി. പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ സുവര്‍ണ്ണജൂബലി വര്‍ഷം ഒത്ത് ചേര്‍ന്ന് തങ്ങളുടെ സൗഹൃദം ഊഷ്മളമാക്കി.
അന്ന് പരീക്ഷ എഴുതിയ 117 വിദ്യാര്‍ത്ഥികളില്‍ 7 ല്‍ പരം പേര്‍ മരണപ്പെട്ടു എങ്കിലും രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി 50 പേര് സംഗമത്തില്‍ ഒത്തുചേര്‍ന്നു. ഇത്രയും വര്‍ഷത്തെ വലിയ ഒരു ഇടവേളക്കു ശേഷം നടന്ന കുടി കാഴ്ച പലരിലും പുതുമുഖങ്ങള്‍ പോലെ ഉള്ള അനുഭവം ഉളവാക്കി വീണ്ടും പരിചയം പുതുക്കിയും പഴയ കുസൃതികള്‍ അയവറക്കിയും കലാവിരുന്നുകള്‍ അവതരിപ്പിച്ചും ഓര്‍മ്മ അവിസ്മരണയമാക്കി
രാജപുരം സ്‌കൂള്‍ പരിസരത്തു നിന്നും ടൂറിസ്റ്റ് ബസ്സില്‍ പുറപ്പെട്ട് ചെറുവത്തൂര്‍ പടന്നയില്‍ ഉള്ള ഓയ്സ്റ്റാര്‍ ഒപേറാ റിസോര്‍ട്ടില്‍ ഒത്ത് ചേര്‍ന്ന് ബോട്ടിങ്ങ് ഉള്‍പ്പെടെ ഉള്ള വിനോദ പരിപാടികള്‍ സംഘടിപ്പിച്ചു. ഏവരും പ്രായത്തെ മറന്ന് വിനോദങ്ങളില്‍ പങ്കുചേര്‍ന്നു.
കുടി ചേരലിന്റെ ഓര്‍മ്മക്കായി പങ്കെടുത്തവര്‍ക്ക് സമ്മാനിച്ച സ്‌കൂളിന്റെ ഫോട്ടോ പതിച്ച കപ്പ് ഏവരും നെഞ്ചോട് ചേര്‍ത്തു. വേണുഗോപാലന്‍ എം.ജി, കെ.ടി. ഫിലിപ്പ്, ജോസഫ് സിതങ്കച്ചന്‍, ഉഷ അപ്പുകുട്ടന്‍, ഉമ , കെ. ബി രാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് സംഘമം സംഘടിപ്പിച്ചത്.