വിവിധ ടൗണുകളില്‍ ദിനംപ്രതി മാലിന്യങ്ങള്‍ നിറയുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. പ്രധാന ടൗണുകളില്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൊതുജനങ്ങള്‍ കടകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ഭക്ഷ്യവസ്തു തുടങ്ങിയവയുടെ കവറുകള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതാണ് ടൗണുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുവാന്‍ കാരണമാകുന്നത്.
പൊതുജനങ്ങള്‍ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ടൗണുകളില്‍ സൗകര്യാപ്രദമായ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകളും, വെയിസ്റ്റ് ബിന്നുകളും സ്ഥാപിച്ചാല്‍ മാലിന്യങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെങ്കിലും ഇപ്പോള്‍ ഇതിനുള്ള സൗകര്യമില്ലാത്തത് ടൗണില്‍ മാലിന്യങ്ങള്‍ നിറയാന്‍ കാരണമാകുന്നു.
പഞ്ചായത്തിലെ ടൗണുകളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേനല്‍ മഴയില്‍ ഒഴുകി തോടുകളിലും, കിണറുകളിലും എത്തി വെള്ളം മലിനമാകാനും, പുഴകളില്‍ അടിഞ്ഞ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല പ്ലാസറ്റിക് മാലിന്യങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകാനും അതുവഴി പകര്‍ച്ച വ്യാധികള്‍ പടരാനും ഇത് കാരണമാകുമെന്നും അവര്‍ പറയുന്നു. മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വന്നിട്ടും പഞ്ചായത്ത് അധികൃതരോ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നും ഇത്തരം കാര്യങ്ങളില്‍ ഇവര്‍ പാലിക്കുന്ന നിസംഗത അപകടകരമാണെന്നും നാട്ടുകാര്‍ പറയുന്നു.