പാലക്കുന്ന്: ടൂറിസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പാലക്കുന്ന് കോസ്‌മോ ക്ലബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും റിസര്‍വേഷന്‍ പുനഃസ്ഥാപിക്കണമെന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തില്‍ ഇരു ഭാഗത്തും ലിഫ്റ്റുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വി.വി. കെ. ബാബു അധ്യക്ഷനായി. പാലക്കില്‍ നാരായണന്‍ നായര്‍, കുമാരന്‍ നായര്‍ കരിപ്പോടി, ജഗന്‍ പാലക്കുന്ന്, പാലക്കുന്നില്‍ കുട്ടി, അമ്പാടി മോഹന്‍, ശ്രീജാ പുരുഷോത്തമന്‍, വി. വി. ബാലന്‍, അച്യുതന്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : ബാലകൃഷ്ണന്‍ കേവീസ് (പ്രസിഡന്റ്), നാരായണന്‍ നായര്‍ (വൈ. പ്രസി.), പ്രൊഫ. പ്രവീണ്‍ കോടോത്ത്(സെക്രട്ടറി), മനോജ് താര(ജോ. സെക്ര.), അച്യുതന്‍ പള്ളം(ട്രഷറര്‍ )