പാലക്കുന്ന് : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളില്‍ ബാലവേദി കുട്ടികള്‍ക്കായുള്ള വായനാ വെളിച്ചം – വായനാ കളരി അവധിക്കാല വായന പരിപോഷണ പദ്ധതിക്ക് പാലക്കുന്ന് അംബിക ലൈബ്രറിയില്‍ തുടക്കമായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍ അധ്യക്ഷയായി.പാലക്കുന്നില്‍ കുട്ടി, വായനാ കളരി കണ്‍വീനര്‍ ബിന്ദു കല്ലത്ത്, കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് തല യുപി വായനാ മത്സരത്തില്‍ സമ്മാനം നേടിയ പി. നീലിമയെ അനുമോദിച്ചു. ബാലവേദി കൂട്ടുകാര്‍ കവിതയും പാട്ടു പാടി അനുഭവങ്ങള്‍ പങ്കു വെച്ചു. വരും ദിവസങ്ങളില്‍ പരിപാടികള്‍ തുടരും.