പേരാമ്പ്രയ്ക്ക് പിന്നാലെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു

പാലക്കാട്: പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം കെട്ടടങ്ങും മുന്‍പേ പാലക്കാടും സമാനമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നെന്മാറ നിയോജകമണ്ഡലത്തിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.

പ്രിസൈഡിങ് ഓഫീസറുടെ ഡയറി റൂമിനുള്ളില്‍ മറന്നുവെച്ചു എന്ന കാരണത്താലാണ് ഈ അടിയന്തര നടപടി. സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ച ശേഷം ഇവരുടെ സാന്നിധ്യത്തില്‍ റൂം തുറക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. തങ്കപ്പന്‍ പ്രതികരിച്ചു.

നേരത്തെ പേരാമ്പ്രയില്‍ സ്‌ട്രോങ്ങ് റൂം തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് സ്ട്രോങ്ങ് റൂമല്ലെന്നും രണ്ടാം നിലയിലുള്ള ‘മെറ്റീരിയല്‍ റൂം’ ആണെന്നും ജില്ലാ കളക്ടര്‍ വിശദീകരണം നല്‍കി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നെങ്കിലും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെ പാലക്കാടും റൂം തുറക്കുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *