വാല്‍പ്പാറ ദുരന്തം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ ഇന്ന് പാങ്ങ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന്

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്

വാല്‍പ്പാറ ദുരന്തം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ ഇന്ന് പാങ്ങ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒന്‍പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ജില്ലാ ആശുപത്രിയില്‍ അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികള്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാല്‍പ്പാറ ചുരത്തിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് വാന്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. വിദ്യാലയത്തിലെ പ്രധാനാധ്യാപിക അജിത ഉള്‍പ്പെടെ അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *