പാലക്കുന്ന്:പാലക്കുന്ന് കഴകത്തിലെ ഈ വര്‍ഷത്തെ രണ്ടാമത്തെതും അവസാനത്തെതുമായ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ 16ന് കലവറ നിറയ്ക്കലോടെ തുടക്കം കുറിക്കും.19ന് സമാപിക്കും.ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താന്‍ തറവാട് അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗം പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഭാഗങ്ങളില്‍ നിന്ന് തെയ്യംകെട്ടിനെത്തുന്ന ഭക്തര്‍ക്ക് പ്രധാന ചടങ്ങുകളായ കണ്ടനാര്‍ കേളന്റെ ബപ്പിടലും വയനാട്ടുകുലവന്റെ
ചൂട്ടൊപ്പിക്കലും തടസങ്ങള്‍ ഇല്ലാതെ കാണാന്‍ മറക്കളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന ഇരിപ്പിടതട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായിവരികയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അറിയിച്ചു. രണ്ടായിരത്തോളം പേര്‍ക്ക് ഇരിപ്പിടത്തട്ടിലും അതിലേറെ പേര്‍ക്ക് മറക്കളത്തിന് ചുറ്റും ഇരുന്നും ചടങ്ങുകള്‍ കാണാന്‍ ഈ വിധം സൗകര്യമൊരുക്കുന്നത് ജില്ലയില്‍ ആദ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു . സ്ത്രീകള്‍, ശാരീരിക വൈകല്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. ജനറല്‍ കണ്‍വീനര്‍ പി.ബി. കുഞ്ഞിരാമന്‍, ട്രഷറര്‍ ടി. രാജന്‍, ക്ഷേത്ര വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി. അപ്പു, പ്രാദേശിക സമിതി പ്രസിഡന്റ് പി.വി. രവീന്ദ്രന്‍ വിവിധ ഉപ സമിതി ഭാരവാഹികളായ പ്രജിത്ത് വടക്കേവളപ്പ്, അച്യുതന്‍ ആടിയത്ത്, പ്രഭാകരന്‍ പാറമ്മല്‍, പാലക്കുന്നില്‍ കുട്ടി, അര്‍ജുന്‍ കൊപ്പല്‍,നാരായണന്‍ മുല്ലച്ചേരി, മോഹനന്‍ കുണ്ടോച്ചി, കെ.വി. ശ്രീധരന്‍, ബാലു ശക്തി, ഷൈജുദാസ്, ശരത് ചിറമ്മല്‍, രാഘവന്‍ തല്ലാണി, ദേവദാസ് ബേക്കല്‍, ലത ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.