പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ടിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍ വാരിക്കാട്ട് തായരുടെ മുഖ്യ കാര്‍മ്മി കത്വത്തിലാണ് പുനപ്രതിഷ്ഠ ചടങ്ങ് നടന്നത്. ശനിയാഴ്ച രാത്രി തെയ്യം കൂടലും വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റവും അരങ്ങിലെത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ ചാമുണ്ഡി അമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. വിളക്കിലരിയോട് കൂടി വൈകിട്ട് ഉത്സവത്തിന് സമാപനമായി