കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍:സേനഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടന്നു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടിവി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി മുഖ്യാതിഥിയായി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എസ് എസ് റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ വി ഹരിദാസ് എന്‍ എസ് എസ് സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ് , കോടോം ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ രാജന്‍ ,പഞ്ചായത്തംഗങ്ങളായ അജീഷ് പി എന്‍, പ്രദീപ് കെ , പിടിഎ പ്രസിഡന്റ് രമേശന്‍ പി , ചിറ്റാരിക്കാല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ രതീഷ് കുമാര്‍, ഹെഡ്മിസ്ട്രസ് ശാന്തകുമാരി , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി , സിഡിഎസ് ചെയര്‍പെഴ്‌സണ്‍ ശ്രീലത പി വി , ബാബു ടി , കുഞ്ഞികൃഷ്ണന്‍ പി , എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ പി എം ബാബു സ്വാഗതവും, നിര്‍മ്മാണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബിജു മോന്‍ കെ ബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *