ശബരിമല സ്വര്‍ണക്കൊള്ള കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കരദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശശങ്കരദാസിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കരദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ നീക്കം.2026 ജനുവരിയില്‍ അറസ്റ്റിലായ ശങ്കരദാസ് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ നേരത്തെ ജാമ്യം നേടിയിരുന്നു. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വരുത്തിയ കാലതാമസമാണ് കേസിലെ പ്രമുഖരായ പ്രതികള്‍ക്കെല്ലാം പുറത്തിറങ്ങാന്‍ വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *