ആറ്റിങ്ങലില്‍ വന്‍ ഗ്യാസ് സിലിണ്ടര്‍ വേട്ട; 500 ഓളം സിലിണ്ടറുകള്‍ പിടികൂടി

സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറോളം ഗ്യാസ് സിലിണ്ടറുകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് പിടികൂടി. ആറ്റിങ്ങലിലെ വിനോദ് ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് നിയമവിരുദ്ധമായി ശേഖരിച്ചുവെച്ച സിലിണ്ടറുകള്‍ കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടികൂടിയവയില്‍ ഭൂരിഭാഗവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളാണ്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകള്‍ ഈ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ സിലിണ്ടറുകളാണ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നത്.പിടിച്ചെടുത്ത സിലിണ്ടറുകള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനങ്ങളിലേക്ക് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *