സൗദിയില്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; 69 തസ്തികകളില്‍ കൂടി 100 ശതമാനം സ്വദേശിവല്‍ക്കരണം!

രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കടുത്ത ആശങ്കയുണര്‍ത്തി മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് വിഭാഗത്തിലെ 69 തൊഴിലുകളില്‍ കൂടി 100 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി. ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം വഴി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിച്ച പ്രധാന തസ്തികകള്‍

സെക്രട്ടേറിയല്‍ ജോലികള്‍, വിവര്‍ത്തനം, ഡാറ്റ എന്‍ട്രി, വിവിധ ക്ലറിക്കല്‍ തസ്തികകള്‍, അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് വിഭാഗങ്ങള്‍ എന്നിവയിലാണ് പ്രവാസികള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവാസികള്‍ വന്‍തോതില്‍ ജോലി ചെയ്തിരുന്ന ഈ മേഖലകളില്‍ ഇനി മുതല്‍ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഒരാള്‍ മാത്രം ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഈ പുതിയ നിയമം ബാധകമാണെന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *