തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഹര്‍ജിക്കാരന്‍ പങ്കുവെച്ചിട്ടുണ്ട്
ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടികളും ആവശ്യപ്പെട്ടാണ് യുഡിഎഫ് പിന്തുണയുള്ള ഗോവിന്ദന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.സ്ഥാനാര്‍ത്ഥിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം ഇന്ന് രേഖാമൂലം കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍ദ്ദേശിച്ചു.തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഹര്‍ജിക്കാരന്‍ പങ്കുവെച്ചിട്ടുണ്ട്. അതിനാല്‍ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍ , താമസം മാറിയവര്‍ എന്നിവരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കള്ളവോട്ട് തടയാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.