സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്
കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന്‍ കൊല്ലപ്പെട്ടു.തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച കൊല്ലങ്കോട് ഗോവിന്ദന്‍കുട്ടി’ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. പകല്‍ ശീവേലിക്കിടെ ആന വിരണ്ടോടുകയായിരുന്നു. സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അപകടത്തിന് ശേഷവും ആനയെ പൂര്‍ണ്ണമായും തളയ്ക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാന്‍മാരും സ്ഥലത്തെത്തി ആനയെ നിയന്ത്രിക്കാനുള്ള തീവ്രശ്രമം നടത്തിവരികയാണ്. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും നാട്ടുകാരും പരിഭ്രാന്തിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ആനയെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സാധ്യതകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.