സംസ്ഥാനത്ത് 48 മണിക്കൂര്‍ മദ്യനിരോധനം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മദ്യ വിതരണ കേന്ദ്രങ്ങള്‍ക്കും ഈ 48 മണിക്കൂര്‍ ഡ്രൈ ഡേ ബാധകമായിരിക്കും

സംസ്ഥാനത്ത് 48 മണിക്കൂര്‍ മദ്യനിരോധനം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും തിരുവനന്തപുരം: ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മദ്യ വിതരണ കേന്ദ്രങ്ങള്‍ക്കും ഈ 48 മണിക്കൂര്‍ ഡ്രൈ ഡേ ബാധകമായിരിക്കും.തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണവും ഇന്ന് വൈകിട്ട് 6 മണിയോടെ അവസാനിക്കുകയാണ്. പ്രചാരണ സമയം കഴിയുന്നതോടെ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഭാരവാഹികളും ഉടന്‍ മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *