എണ്ണപ്പാറ ജനകീയ സമിതിയുടെ
അനിശ്ചിതകാല സത്യാഗ്രഹ സമരം നാളെ മുതല്‍
എണ്ണപ്പാറ : മലയാറ്റുകര കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഉടനടി നിര്‍ത്തിവെക്കണം
എണ്ണപ്പാറ ജനകീയ സമിതി. മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ചൂരപ്പടവ്, ഉരുട്ടിക്കുന്ന്, തുമ്പക്കുന്ന്, കല്ലുവളപ്പ് ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം 300 ല്‍ പരം കുടുംബങ്ങളുടെ നടുവിലായിട്ടാണ് വന്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്.
ക്വാറിയില്‍ ദിവസേന നൂറു കണക്കിന് ഇലക്ട്രിക് കേപ്പുകള്‍ ഉപയോഗിച്ചുള്ള ഉഗ്രന്‍ സ്‌ഫോടനങ്ങളില്‍, പൊതുവേ കുടിവെള്ള ക്ഷാമം രൂക്ഷമായി ഈ പ്രദേശത്ത് കുടിവെള്ളം മുട്ടുന്ന
അവസ്ഥ വരും മെന്നും, വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുന്നുണ്ടെന്നും
സ്‌ഫോടനശബ്ദം പ്രദേശത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി മാറിയെന്നും
ക്വാറിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ തായന്നൂര്‍ വയലുകളില്‍ വന്‍വരള്‍ച്ചകള്‍ ബാധിക്കുകയും, ക്വാറി പ്രവര്‍ത്തിക്കുന്നത് ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം പൊതുമരാമത്ത് റോഡില്‍ നിന്നും 40 മീറ്റര്‍ ദൂരത്തില്‍
ക്വറി പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പൊടിപടലങ്ങള്‍ നാട്ടിലെ കിണറുകളിലെ ജലം മലിനമാക്കുന്നുവെന്നും. പ്രദേശത്ത് നിലവില്‍ തന്നെ 70ല്‍പരം ശ്വാസകോശ, ക്യാന്‍സര്‍, ഹൃദ്രോഗ ബാധിതരുണ്ട്. ഇവരുടെ ജീവിതത്തെ ബാധിക്കും. ക്വാറിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് പോലീസ്, ജിയോളജി അധികാരികള്‍ എന്‍ക്വയറി നടത്തിയത് ക്വാറിയുടെ സ്ഥലമുടമയുടെ വീട്ടുജോലിക്കാരുടെയും, അദ്ദേഹത്തിന്റെ
ബന്ധുക്കളുടെയും മൊഴികള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും,ക്വാറമടയുടെ അടുത്തുള്ള ഊരില്‍ അംഗണ്‍വാടിയും, എണ്ണപ്പാറയില്‍ കുടുംബാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു, നിലവില്‍ ഈ ക്വാറിയില്‍ നിന്നും 750 അടിയുടെ നൂറോളം കൂറ്റന്‍ ടിപ്പറുകളാണ് ലോഡുമായി പോകുന്നത്. റോഡിന് കേട് പാടുകള്‍ സംഭവിച്ചു ഗതാഗത പ്രശ്‌നമുണ്ട്,
ജനകിയ സമരം കഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമപ്പുത്ത് എല്ലാവരും ഒന്നിച്ചു നില്‍ക്കുന്ന ജനകീയ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
കളക്ടര്‍, ജിയോളജി, റവന്യൂ വകുപ്പുകള്‍, ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, കോടോം ബേളൂര്‍ ഭരണസമിതി, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരുമറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.
നാളെ രാവിലെ 9 മണിക്ക് മലയാറ്റൂര്‍ ക്വാറിയുടെ സമീപത്ത് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.
ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കലയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത് നേതാവ് പ്രൊഫ എം.ഗോപാലന്‍ ഉത്ഘാടനം ചെയ്യും . ഈ സമരത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ രാപ്പകല്‍ സത്യാഹ സമരവുമായി മുന്നോട്ട് പോകുമെന്ന് വാര്‍ഡ് മെമ്പറും ജനകിയ സമിതി രക്ഷാധികാരിയുമായ സജിത ശ്രീകുമാര്‍, കോടോം ബേളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജനകീയ സമിതി രക്ഷാധികാരിയുമായ യു.തമ്പാന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.