തിരുവനന്തപുരത്ത് വീണ്ടും മരണാനന്തര അവയവദാനം; വേദനകള്‍ക്കിടയിലും തളരാതെ കൃഷ്ണലാലിന്റെ കുടുംബം

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന്റെ മരണം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് വീണ്ടും മരണാനന്തര അവയവദാനം; വേദനകള്‍ക്കിടയിലും തളരാതെ കൃഷ്ണലാലിന്റെ കുടുംബം
തിരുവനന്തപുരം: പ്രിയപ്പെട്ടവന്റെ വേര്‍പാടിലും അഞ്ച് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ കുടുംബം. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച 33-കാരനായ കൃഷ്ണലാലിന്റെ അവയവങ്ങളാണ് മരണാനന്തര ദാനത്തിലൂടെ കൈമാറുന്നത്.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന്റെ മരണം സ്ഥിരീകരിച്ചത്. കൃഷ്ണലാലിന്റെ ഹൃദയം കോട്ടയത്തെ രോഗിക്കായി എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിക്കും. ഹൃദയത്തിന് പുറമെ രണ്ട് വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കൃഷ്ണലാലിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു മാതൃകയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *