അഡ്രിയാറ്റിക് കടലില്‍ ഭാരതീയ താളം; യൂറോപ്പിനെ നടുക്കാന്‍ സണ്‍ബേണ്‍ ക്രൊയേഷ്യന്‍ സെയില്‍ വീക്ക് 2026!

അബുദാബിയിലെ വിജയകരമായ വികാസത്തിന് പിന്നാലെ ക്രൊയേഷ്യയിലെ ഈ അരങ്ങേറ്റം, 2026-നെ സണ്‍ബേണിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക വിജയവര്‍ഷമായി അടയാളപ്പെടുത്തും

അഡ്രിയാറ്റിക് കടലില്‍ ഭാരതീയ താളം; യൂറോപ്പിനെ നടുക്കാന്‍ സണ്‍ബേണ്‍ ക്രൊയേഷ്യന്‍ സെയില്‍ വീക്ക് 2026! ഭാരതത്തിന്റെ മണ്ണില്‍ നിന്നും മുളപൊട്ടി ഏഷ്യയിലെ ഏറ്റവും വലിയ സംഗീത മാമാങ്കമായി വളര്‍ന്ന സണ്‍ബേണ്‍, ഇനി ലോകത്തിന്റെ വിനോദ ഭൂപടം മാറ്റിവരയ്ക്കുന്നു. ഇന്ത്യയിലെ ലൈവ് എന്റര്‍ടെയ്ന്‍മെന്റ് രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചുകൊണ്ട്, സണ്‍ബേണ്‍ അതിന്റെ ആഗോള പ്രയാണം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുകയാണ്. പ്ലേമേക്കര്‍ ഗ്രൂപ്പുമായി സഹകരിച്ച് ‘സണ്‍ബേണ്‍ യൂറോപ്പ് ക്രൊയേഷ്യ സെയില്‍ വീക്ക് 2026’ എന്ന ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചതോടെ, ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് അന്താരാഷ്ട്ര തലത്തില്‍ എത്രത്തോളം കരുത്താര്‍ജ്ജിച്ചു എന്നതിന്റെ തെളിവായി ഇത് മാറുന്നു. അബുദാബിയിലെ വിജയകരമായ വികാസത്തിന് പിന്നാലെ ക്രൊയേഷ്യയിലെ ഈ അരങ്ങേറ്റം, 2026-നെ സണ്‍ബേണിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക വിജയവര്‍ഷമായി അടയാളപ്പെടുത്തും.കേവലം ഒരു സംഗീത നിശ എന്നതിലുപരി, വിനോദസഞ്ചാരവും സംഗീതവും ഇണചേരുന്ന ഒരു അപൂര്‍വ്വ അനുഭവമാണ് ക്രൊയേഷ്യയില്‍ അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്. അഡ്രിയാറ്റിക് കടലിന്റെ നീലിമയില്‍, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാച്ച് യാത്രയും സംഗീതവും കോര്‍ത്തിണക്കിയ ഈ ‘മള്‍ട്ടി-ഡെസ്റ്റിനേഷന്‍ ഫെസ്റ്റിവല്‍’, ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കും. രണ്ട് പതിറ്റാണ്ടായി ഏഷ്യയിലെ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (EDM) സംസ്‌കാരത്തെ നയിക്കുന്ന സണ്‍ബേണ്‍, ഇപ്പോള്‍ ആഗോളതലത്തില്‍ സ്വാധീനമുള്ള ഒരു സാംസ്‌കാരിക കയറ്റുമതിയായി പരിണമിച്ചിരിക്കുന്നു. ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് യൂറോപ്പിലെ പ്രീമിയം ലൊക്കേഷനുകളില്‍ ഇത്ര വലിയൊരു പ്ലാറ്റ്ഫോം ഒരുക്കുന്നത് ഭാരതീയ വിനോദ വ്യവസായത്തിന് അഭിമാനകരമായ നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *