ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല! വീടിന് തീയിട്ട് യുവാവ്

ഫൈസലിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ വീട്ടുകാര്‍ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയത് വലിയൊരു ദുരന്തം ഒഴിവാക്കി

തിരുവനന്തപുരം കണിയാപുരത്ത് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് വീടിന് തീയിട്ടു. ഷാജഹാന്‍-അമീന ദമ്പതികളുടെ വീടിനാണ് അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ തീയിട്ടത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടില്‍ ബഹളമുണ്ടാക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്ത ഫൈസലിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ പുലര്‍ച്ചെ വീടിന് തീ വയ്ക്കുകയായിരുന്നു. ഫൈസലിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ വീട്ടുകാര്‍ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തില്‍ മംഗലപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *