മലിനീകരണത്തിന് ഒരു ലക്ഷം പിഴ, 5 വര്‍ഷം തടവ്! ഡി.ജെ. ആഘോഷങ്ങള്‍ക്ക് പോലീസിന്റെ പൂട്ടിടല്‍

നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാന്‍ പോലീസിനും റവന്യൂ അധികാരികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്

സംസ്ഥാനത്തെ ഉത്സവഘോഷയാത്രകളിലും പൊതുപരിപാടികളിലും തീവ്രമായ ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഡി.ജെ. വാഹനങ്ങള്‍ക്കും അമിത ശബ്ദമലിനീകരണത്തിനുമെതിരെ കര്‍ശന നടപടികള്‍ വരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. എസെന്‍സ് ഗ്ലോബല്‍ ‘സൈലന്‍സ് ദ നോയിസ്’ കാംപെയ്നിന്റെ ഭാഗമായി എഴുകോണ്‍ സ്വദേശി എ.എസ്. മനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.ജി.പിയുടെ ഈ സുപ്രധാന ഇടപെടല്‍. പ്രധാനമായും പരീക്ഷാസമയത്ത് വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി പ്രയോഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് പോലീസിന്റെ നിര്‍ദേശം. നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാന്‍ പോലീസിനും റവന്യൂ അധികാരികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം (EPA 1986) അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *