കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ കേരളത്തിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ഇടിമിന്നല്‍ അതീവ അപകടകാരിയാണെന്നും മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന് പുറമെ, വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇത് വലിയ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാറ്റും മിന്നലും തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറാനും വൈദ്യുത ഉപകരണങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *