വീഴ്ചയുടെ ആഘാതത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയില്‍ വീടിനുമുറ്റത്ത് നിന്ന വയോധികയെ കാട്ടാന ആക്രമിച്ചു. കൈതവേലില്‍ തങ്കമ്മയ്ക്കാണ് (80) പരിക്കേറ്റത്. വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി ദൂരേക്ക് എടുത്തെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയത് പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.