4000 റണ്‍സിന്റെ ‘ചേസ് മാസ്റ്റര്‍’; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് വിരാട് കോഹ്ലിയുടെ ചരിത്രനേട്ടം

തന്റെ ഐപിഎല്‍ കരിയറിലെ 64-ാം അര്‍ധസെഞ്ച്വറിയാണ് ഈ മത്സരത്തിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ആധികാരിക വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് കോഹ്ലിപ്പട വരവറിയിച്ചത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 202 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം വെറും 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു.

ബാറ്റിംഗില്‍ വീണ്ടും വിസ്മയമായി മാറിയ വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ കോഹ്ലി, ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു. തന്റെ ഐപിഎല്‍ കരിയറിലെ 64-ാം അര്‍ധസെഞ്ച്വറിയാണ് ഈ മത്സരത്തിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *