ഇന്ധന ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ, ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്
ക്രൂഡ് ഓയില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാരയുടെ ഈ തീരുമാനം പെട്ടെന്നുള്ളതായിരുന്നു. ഇന്ധന ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ, ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.നിലവില്‍ രാജ്യത്തുടനീളം 6,660 ഔട്ട്‌ലെറ്റുകളാണ് നയാരയ്ക്കുള്ളത്. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ പ്രതിസന്ധിയാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളോ മറ്റ് സ്വകാര്യ കമ്പനികളോ നിലവില്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നയാരയുടെ ഈ പെട്ടെന്നുള്ള വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.