പാലക്കുന്നിൽ പൂരോത്സവം തുടങ്ങി 

 പാലക്കുന്ന് : കഴകം  ഭഗവതി ക്ഷേത്രത്തിൽ 7ദിവസം നിണ്ടുനിൽക്കുന്ന പൂരോത്സവത്തിന് തുടക്കമായി. ഭണ്ഡാര വീട്ടിൽനിന്ന് ബുധനാഴ്ച്ച  രാത്രി  എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം നടത്തി  അനുബന്ധ ചടങ്ങുകളും  പൂർത്തിയാക്കി. തുടർന്ന്  പൂരക്കുഞ്ഞിയെക്കൊണ്ട് പൂവിടൽ ആരംഭിച്ചു.

*പൂവിടൽ എവിടെയൊക്കെ*

 ക്ഷേത്രത്തിൽ  മൂത്ത ഭഗവതിയുടെ നട,  ഇളയ ഭഗവതി നട,  ദണ്ഡൻ പള്ളിയറ,  കണ്ഠാ കർണ്ണൻ നട,  തിരുമുറ്റം , കൊടിമരചുവട്ടിൽ , തേങ്ങാകല്ലിൽ, നിവേദ്യപുര നട,  ബലികല്ലുകൾ, കിണർ, വിഷ്ണുമൂർത്തി നട, ഗുളികൻ നട.  ഭണ്ഡാര  വീട്ടിൽ കന്നികൊട്ടിൽ, മൂവാളംകുഴിചാമുണ്ഡി നട, അവസാനം പടിഞ്ഞാറ്റ തിരുമുൻപിൽ പൂ വാരിയിടും.  

ഉത്സവം നാളുകളിൽ പൂരക്കുഞ്ഞി കർമികളുടെ സഹത്തോടെ  പൂവിടൽ നടത്തും. 

 28 വരെ രാത്രി പൂരക്കളിയും

തുടർന്ന്  30 വരെ പകൽ കളിയും ഉണ്ടാകും.31 ന് പകൽ തുടങ്ങുന്ന കളി രാത്രിയും  തുടരും.  അന്ന് രാത്രി    പൂരംകുളിയും തുടർന്ന്  ഉത്രവിളക്കും. സമാപിക്കും. ഏഴു പൂരങ്ങൾ പിറകോട്ട് എണ്ണിയാൽ കിട്ടുന്ന ഒന്നാം പൂരനാളായ 31 രാത്രിയാണ് പൂരംകുളി. ഏപ്രിൽ ഒന്നിന് ഉത്രവിളക്കിന് ശേഷം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കും.അന്ന് രാത്രി ഭണ്ഡാര വീട്ടിൽ തെയ്യംകൂടും.

Leave a Reply

Your email address will not be published. Required fields are marked *