ബിരിക്കുളം: സ്വദേശമായ ബിരിക്കുളത്തെ ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത് കോമളവല്ലി സിസ്റ്റര്‍ പടിയിറങ്ങി. ഇരുപത് വര്‍ഷക്കാലത്തെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജെ.പി.എച്ച്.എന്‍ പി.ടി കോമളവല്ലി സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. 2023 – 24, 2024-25 വര്‍ഷങ്ങളില്‍ യഥാക്രമം മൂന്ന്, രണ്ട് സ്ഥാനങ്ങളിലായി കായകല്‍പ്പ പുരസ്‌കാരവും, 2025 ല്‍ ദേശീയ ഗുണനിലവാര അംഗീകാരവും ബിരിക്കുളം ആയുഷ്മാന്‍ മന്ദിരത്തിന് ലഭിച്ചത് സിസ്റ്ററുടെ കാലയളവിലാണ്. 2025 – 26 വര്‍ഷത്തെ കായകല്‍പ്പ പുരസ്‌കാരത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചാണ് കോമളവല്ലി പടിയിറങ്ങിയത്. ബിരിക്കുളം ജനകീയ ആരോഗ്യ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ്.കെ.നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉപഹാരവും കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.ടി ശ്യാമള, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി സജിത്ത് കുമാര്‍, അംഗം ബേബി സുമതി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ടി.രുഗ്മിണി, സി.രമ, വി.കെ നാരായണന്‍, സി.ഓ സജി, ഭാസ്‌കരന്‍ അടിയോടി, എന്‍.വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി കോമളവല്ലി മറുപടി പ്രസംഗം നടത്തി. ജെ.എച്ച് ഐ ജോഷില്‍ സ്വാഗതവും ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എം.എല്‍.എസ്.പി നിമിഷ നന്ദിയും പറഞ്ഞു.