പാലക്കുന്ന് : ത്രിതല പഞ്ചായത്തിലേക്ക് ഉദുമയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് സ്വീകരണം നല്‍കി. പാലക്കുന്നിലെ വ്യാപാര ഭവനില്‍ നടന്ന സ്വീകരണവും ഇഫ്താര്‍ വിരുന്നും കണ്ണൂര്‍-കാസര്‍കോട് ക്രൈം ബ്രാഞ്ച് പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷനായി.സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, പഞ്ചായത്ത് അംഗങ്ങളായ സി. കെ. വേണു, സി. കെ അശോകന്‍, പാലക്കുന്നില്‍ കുട്ടി, ഗംഗാധരന്‍ പള്ളം, റീത്താ പദ്മരാജ്, എം. ജി.ഷാഹുല്‍ ഹമീദ്, അരവി മുതലാസ് എന്നിവര്‍ പ്രസംഗിച്ചു.