വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതിനെതിരെ ശാശ്വത പരിഹാരം കാണണം; കോണ്‍ഗ്രസ്

വെള്ളരിക്കുണ്ട് : വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതിനെതിരെ ശാശ്വത പരിഹാരം കാണണമെന്നു ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബളാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുല്ലൊടി, മരുതോം, പാടി,ശിവഗിരി, പടയംങ്കല്ല്, കൊന്നക്കാട്,മൈക്കയം എന്നിടങ്ങളില്‍ വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലൊടിയില്‍ കാട്ടാന ഇറങ്ങി കമുക്, തെങ്ങ്, വാഴ, കുരുമുളക്, കശുവണ്ടി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയുണ്ടായി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍
കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം മൂലം മലയോര മേഖലയിലെ കര്‍ഷകരുടെ ജീവിതം താറുമാറായിരിക്കുകയാണ്.

മലയോര കര്‍ഷകര്‍ വീടും കൃഷിയും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ട ഗുരുതരമായ സാഹചര്യമാണ് ഇവിടങ്ങളില്‍ നിലനില്‍ക്കുന്നതെന്നും
ഇതിനെതിരെ അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ബളാല്‍ മണ്ഡലം കോണ്‍ഗ്രാസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംപി ജോസഫ് അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് പാര്‍ലമെന്റ്‌റപാര്‍ട്ടി ലീഡര്‍ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു കെ പി സി സി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍. ഡിസിസി ജനറല്‍ സെക്രട്ടറി, ഹരീഷ് പി നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിന്‍ അലക്‌സ് നെലികാല മോന്‍സി ജോയി ജെസി ടോമി, ഷോബി ജോസഫ് മിനി മാത്യു, പി.വി ജിത, മാര്‍ട്ടിന്‍ ജോര്‍ജ്, പി കെ ബാലചന്ദ്രന്‍, വി മാധവന്‍ നായര്‍, സിബിച്ചന്‍ പുളിങ്കാല, ഷാജന്‍ ജോസഫ്, കെ സുരേന്ദ്രന്‍, ധന്യാ ദേവിദാസ്, സി.വി ശ്രീധരന്‍, ജോസ് വര്‍ഗീസ്, ജോസഫ് വര്‍ക്കി, ടി.വി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി രാഘവന്‍ സ്വാഗതവും കെ എം.ബെന്നി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *