രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രാഹം മുഖ്യാതിഥിയായി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, പഞ്ചായത്തംഗങ്ങളായ ബിന്ദു ഗംഗാധരന്‍, ഗീത പി, പ്രധാനധ്യാപിക അസ്മാബി എം കെ, എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, മദര്‍ പിടിഎ പ്രസിഡന്റ് ഷീല എം, ബി അബ്ദുള്ള, ബി രത്‌നാകരന്‍ നമ്പ്യാര്‍, കെ ശ്രീകുമാര്‍ , രതീഷ് കെ, സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, പി ടി എ വൈസ് പ്രസിഡന്റ് ജോസ്‌മോന്‍ സിറിയക്ക്, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ ശിശുപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഷാജി ജോസഫ് പി നന്ദിയും പറഞ്ഞു.