കോടോം ബേളൂര്‍ പഞ്ചായത്ത് : വനിതോത്സവം സംഘടിപ്പിച്ചു

രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് നിര്‍വ്വഹണം നടത്തിയ വനിതോത്സവം അട്ടേങ്ങാനം ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉയരെ എന്ന പേരില്‍ ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വന്ദന ടി.പി. അധ്യക്ഷത വഹിച്ചു, നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മിനി കെ എ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത പി വി , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജയന്തി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വനിതകളുടെ സജീവ പങ്കാളിത്തവും കലാപരിപാടികളും പരിപാടിക്ക് ആവേശം പകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *