കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ എം എം സൈമണ്‍ അവതരിപ്പിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 2026-27വാര്‍ഷിക ബജറ്റ് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ എം എം സൈമണ്‍ അവതരിപ്പിച്ചു. 38,34,23,035/- (മുപ്പത്തി എട്ട് കോടി മുപ്പത്തിനാല് ലക്ഷത്തി ഇരുപത്തിനാലായിരത്തി എണ്ണൂറ്റിനാല്പത്തി അഞ്ച്) രൂപ വരവും, 377018 140/- ( മുപ്പത്തി ഏഴ് കോടി എഴുപത് ലക്ഷത്തി പതിനെട്ടായിരത്തി ഒരുന്നൂറ്റിനാല്പത് ) രൂപ ചെലവും, 6404895/- (അറുപത്തിനാല് ലക്ഷത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച്)രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയ്ക്ക് നാല്പത്തിയാറ് ലക്ഷത്തി നാല്പത്തിരണ്ടായിരം രൂപയും, മൃഗസംരക്ഷണ മേഖലയില്‍ മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങള്‍ , കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍ക്കായി അമ്പത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ശുചിത്വ മേഖലയില്‍ പദ്ധതികള്‍ക്കായി 1800000/- (പതിനെട്ട് ലക്ഷം) രൂപയും,
പശ്ചാത്തല മേഖലയ്ക്ക് അതീവ പ്രാധാന്യം നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു അതുപോലെ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണം, ശുചിത്വ മേഖലയിലെ കെട്ടിടങ്ങള്‍, പാര്‍ക്കുകളുടെ നിര്‍മ്മാണം എന്നിവ കൂടി ഉള്‍പ്പെടുത്തി വിപുലമായ പദ്ധതികള്‍ തന്നെ ആവിഷ്‌കരിക്കുന്നതി നായി 34782000/- (മൂന്ന് കോടി നാല്പത്തി ഏഴ് ലക്ഷത്തി എണ്‍പത്തി രണ്ടായിരം) രൂപ പശ്ചാത്തല സൌകര്യ വികസനത്തിന് ഈ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. റോഡിതര ആസ്തികളുടെ പരിപാലനത്തിനായി 6426000/- (അറുപത്തി നാല് ലക്ഷത്തി ഇരുപത്തി ആറായിരം) രൂപ വകയിരുത്തിയിട്ടുണ്ട്. പൂടംകല്ല് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിനായി 800000/- രൂപയും, തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി 1350000/- രൂപ വകയിരുത്തിയിട്ടുണ്ട്
മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.36 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് ഈ ബജറ്റ് വിഭാവനം ചെയുന്നു.
വനിത വികസനത്തിനായി ഇരുപത്തി ഒന്‍പത് ലക്ഷവും ആരോഗ്യ മേഖലയുടെ വികസനത്തിനായി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരം രൂപയും വകയിരിത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞം നടപ്പിലാക്കുന്നതിന് ഒരു കോടി എട്ട് ലക്ഷം രൂപയും, ഭവനംവാസയോഗ്യമാക്കുന്നതിന് മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, റോയി പി എല്‍, ശ്രീവിദ്യ പി , പഞ്ചായത്തംഗം മിനി പിലിപ്പ്, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *