പുല്ലടിയില്‍ വീണ്ടും കാട്ടാനയിറങ്ങി ലക്ഷങ്ങളുടെ കൃഷി നാശം

മാലോം: ബളാല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ മാലോം പുല്ലടിയില്‍ ബുധനാഴ്ച വെളുപ്പിന് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായതോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുല്ലടിയിലെ ശശിധരന്‍, ശാരദ എന്നിവരുടെ കൃഷി ഭൂമിയിലാണ് ബുധനാഴ്ച വെളുപ്പിന് കാട്ടകൂട്ടം നാശം വിതച്ചത്. കുവുങ്ങ്. വാഴ. തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ ആന കൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്. മുന്‍പും ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *