പാലക്കുന്ന് : ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ 16 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ ക്ഷണപത്രിക കണ്ണൂര്‍, കാസര്‍കോട് ക്രൈം ബ്രാഞ്ച് പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലീട്ടുകാരന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി. എച്ച്. നാരായണന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ പി. ബി. കുഞ്ഞിരാമന്‍, ട്രഷറര്‍ ടി.രാജന്‍, പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി. അപ്പു, ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് തെയ്യം കെട്ട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം, ചിറമ്മല്‍ പ്രാദേശിക സമിതി പ്രസിഡന്റ് പി.വി.രവീന്ദ്രന്‍, കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്റ് പി.കെ.വാസു, പാലക്കുന്നില്‍ കുട്ടി, പള്ളം ശ്രീധരന്‍, അച്യുതന്‍ പള്ളം, വി.വി. ബാലന്‍, ദേവദാസ് ബേക്കല്‍, പി. കുഞ്ഞിക്കണ്ണന്‍, പി.പി. ചന്ദ്രശേഖരന്‍, മാതൃസമിതി പ്രസിഡന്റ് ജയശ്രീ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ച് 21 ന് കൂവം അളക്കും.