കാസര്‍കോട് ചന്തേരയില്‍ 16 വയസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ്, 15 വയസ്സുകാരന്‍, ആംബുലന്‍സ് ഡ്രൈവര്‍ റഷീദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇനി പിടിയിലാകാനുള്ള പ്രതികളില്‍ റഷീദ് രണ്ടാഴ്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.